ലൈംഗികാതിക്രമ കേസ്: മണിയന്‍പിള്ള രാജുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

FEBRUARY 2, 2025, 2:34 AM

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടന്‍ മണിയന്‍പിള്ള രാജുവിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ആലുവ സ്വദേശിനിയുടെ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

2009 ല്‍ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയന്‍പിള്ള രാജുവിനൊപ്പം കാറില്‍ പോകുന്നതിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു നടിയുടെ പരാതി. മണിയന്‍പിള്ള രാജുവിനെതിരെ സാഹചര്യത്തെളിവുകളുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

നടനും എം.എല്‍.എയുമായ മുകേഷിനെതിരെയും നടി പരാതി നല്‍കിയിരുന്നു. ഈ കേസിലും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. നടിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. മരടിലെ വില്ലയില്‍ വെച്ച് നടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് മുകേഷിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

നടിയുടെ പരാതിയില്‍ നടന്മാരായ മുകേഷ്, ഇടവേള ബാബു, അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ എന്നിവരുടെ പേരില്‍ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിന് നടന്‍ മണിയന്‍പിള്ള രാജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ വിച്ചു, നോബിള്‍ എന്നിവരുടെ പേരിലുമാണ് കേസെടുത്തിരിക്കുന്നത് .

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam