ശ്വാസംമുട്ടലുള്ള അമ്മയെ ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം മകൾ കടന്നു കളഞ്ഞു 

MARCH 28, 2025, 8:31 PM

തിരുവനന്തപുരം : ശ്വാസംമുട്ടലുള്ള അമ്മയെ ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം മകൾ കടന്നു കളഞ്ഞു. വെണ്ണിയൂർ സ്വദേശി ശ്രീദേവിയെ വ്യാഴാഴ്ചയാണ് ശ്വാസംമുട്ടലിനെ തുടർന്ന്  മകൾ വിഴിഞ്ഞം ആശുപത്രിയിൽ കൊണ്ടുവന്നിരുന്നത്.

 വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചശേഷം മകൾ കടന്നുകളയുകയായിരുന്നു. പിന്നാലെ ശ്രീദേവിയെ വിഴിഞ്ഞം പൊലീസ് എത്തി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു.

അമ്മയെ ഉപേക്ഷിച്ച മകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam