നിർണ്ണായക ഉത്തരവ്: അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാം 

MAY 19, 2026, 3:05 AM

ദില്ലി: തെരുവുനായ കേസിൽ നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി. മനുഷ്യ ജീവന് ഭീഷണിയാകുന്ന അപകടകാരികളായ നായ്ക്കളെ കൊലപ്പെടുത്താൻ സുപ്രീംകോടതി അനുമതി നൽകി. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി എടുക്കരുതെന്നും കോടതി നിർദേശിച്ചു. 

 തെരുവുനായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് തന്നെ മാറ്റണമെന്നും തെരുവുകളിലേക്ക് തുറന്നുവിടരുതെന്നും സുപ്രീം കോടതി നിർ‌ദ്ദേശിച്ചു. നായ്ക്കളെ തെരുവില്‍ തുറന്നുവിടണമെന്ന മൃഗസ്‌നേഹികളുടെ ആവശ്യം കോടതി തള്ളി. മൃഗക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യവും തള്ളിയിട്ടുണ്ട്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള മാനദണ്ഡങ്ങള്‍ റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കി.

  എബിസി ചട്ടങ്ങൾ അടക്കം നടപ്പാക്കുന്നത് നിിരീക്ഷിക്കാൻ എല്ലാ ഹൈക്കോടതികളിലും പ്രത്യേക ബഞ്ച് രൂപീകരിക്കാനും സുപ്രീം കോടതി ഉത്തരവ് നൽകി.

vachakam
vachakam
vachakam

 തെരുവുനായ പ്രശ്‌നത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍ വി അഞ്ചാരിയ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം. നായകളെ ഷെല്‍ട്ടറുകളിലേക്ക് തന്നെ മാറ്റണമെന്ന ഇടക്കാല ഉത്തരവ് തുടരും.

മൃഗസ്‌നേഹികളുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി തള്ളി. ഇടക്കാല ഉത്തരവ് പരിഷ്‌കരിക്കണമെന്നും മൃഗക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ റദ്ദാക്കണമെന്നും മൃഗസ്‌നേഹികള്‍ ആവശ്യപ്പെട്ടിരുന്നു. തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള മാനദണ്ഡങ്ങള്‍ റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam