പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ റാന്നിയിൽ പോളിങ് കുറഞ്ഞതിൽ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികളെ വിമർശിച്ച് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം. 30 വർഷമായി ഇടതുമുന്നണി പ്രതിനിധീകരിക്കുന്ന മണ്ഡലത്തെ കുറിച്ചാണ് സിപിഎം നേതാവിൻറെ വിമർശനം.
സംസ്ഥാനത്ത് പോളിങ് ശതമാനത്തിൽ പിന്നിലായത് പത്തനംതിട്ട ജില്ലയാണ്. എല്ലാ ജില്ലകളിലും പോളിങ് ശതമാനം ഉയർന്നിട്ടും പത്തനംതിട്ടയിൽ കാര്യമായ മാറ്റം ഉണ്ടായില്ല.
പോളിങ്ങിലെ കുറവിനു കാരണം റാന്നിക്കാർ അല്ലാത്ത സ്ഥാനാർത്ഥികൾ അടക്കം ഏഴു കാരണങ്ങളെണെന്നാണ് പി.എസ്.സി മുൻ അംഗംകൂടിയായ റോഷൻ റോയ് മാത്യു പറയുന്നത്.
റാന്നിയും തിരുവല്ലയുമാണ് കേരളത്തിൽ കുറവ് പോളിങ് രേഖപ്പെടുത്തിയ രണ്ട് മണ്ഡലങ്ങൾ. 70.03 ശതമാനമാണ് കോന്നിയിലെ പോളിംഗ് ശതമാനം.
3.82 ആണ് ശതമാനം ആണ് പോളിംഗ് കുറഞ്ഞത്. ഇതിന് കാരണം സ്ഥാനാർത്ഥികളോടുള്ള താല്പര്യക്കുറവാണെന്ന് റോഷൻ ചൂണ്ടിക്കാട്ടുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി പ്രമോദ് നാരായണൻ ആലപ്പുഴ സ്വദേശിയും, യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധു അടൂർ സ്വദേശിയുമാണ്. റാന്നിയിൽ ഗതാഗത സൗകര്യം കുറവാണെന്നതും തിരിച്ചടിയായെന്ന് റോഷൻ ഫേസ്ബുക്ക് പോസ്റ്റിൽ പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

രഹസ്യ സൈനിക പേറ്റന്റ് ഉടമയായ അമേരിക്കൻ റോക്കറ്റ് ശാസ്ത്രജ്ഞയെ കാണാതായി; ദുരൂഹതയേറി ശാസ്ത്രലോകം
ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകണം; സമാധാന ചർച്ചകളിൽ കടുത്ത ഉപാധിയുമായി ഡൊണാൾഡ്
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നീക്കം; ബാക്കപ്പ് പ്ലാൻ വ്യക്തമാക്കി ഡൊണാൾഡ്
ഹോർമുസ് കടലിടുക്ക് അടച്ചിടാൻ അനുവദിക്കില്ല: ഇറാനെതിരെ ആഞ്ഞടിച്ച് വൈറ്റ് ഹൗസ്