തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും സംസ്ഥാന കൗണ്‍സിലില്‍ അതിരൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത്.
പദവിക്ക് ചേരാത്ത അപക്വമായ പ്രസ്താവനയാണ് ബിനോയ് വിശ്വം നടത്തുന്നത് എന്നാണ് വിമര്‍ശനം.
സെക്രട്ടറിയേറ്റ് കൊണ്ട് ഒരു പ്രയോജനവും പാര്‍ട്ടിക്കില്ലെന്നും സെക്രട്ടറിയേറ്റും എക്സിക്യൂട്ടീവും രണ്ട് അധികാര കേന്ദ്രങ്ങളാണെന്നും വിമര്‍ശനമുയര്‍ന്നു. കൊല്ലം ജില്ലാ സെക്രട്ടറിയുള്പ്പെടെയാണ് ആവശ്യം ഉന്നയിച്ചത്.
പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നതിന് ശേഷമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് എന്ന 11 അംഗ ബോഡി രൂപീകരിച്ചത്. ആ സെക്രട്ടറിയേറ്റ് തന്നെ പിരിച്ചുവിടണം എന്നാണ് കൗണ്‍സിലില്‍ ഉയര്‍ന്ന ആവശ്യം. സെക്രട്ടറിയേറ്റ് കൊണ്ട് പാര്‍ട്ടിക്ക് ഒരു കാര്യവുമില്ല എന്നാണ് കൊല്ലം ജില്ലാ സെക്രട്ടറിയുള്‍പ്പെടെ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
