തിരുവനന്തപുരം: വാഹന മോഡിഫിക്കേഷന് കേന്ദ്രനിയമം ബാധകമാണെന്നും അപകടകരമല്ലാത്തവ അനുവദിക്കുമെന്നും ഗതാഗത മന്ത്രി സി പി ജോൺ.
സഭയിൽ സജി ചെറിയാൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷൻ അംഗീകരിക്കാൻ സാധ്യമല്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി.
മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്രത്തിന്റെ നിയമാവലി ബാധകമാണെന്നും കളർകോഡ്, അപകടകരമല്ലാത്ത ഫിറ്റിംഗ്‌സ്, വാഹനത്തിന്റെ പുറത്തേക്ക് തുറിച്ചുനിൽക്കാത്ത തരത്തിലുള്ള കാര്യങ്ങൾ പിടിപ്പിക്കുന്നതുൾപ്പെടെയുള്ള മോഡിഫിക്കേഷനെക്കുറിച്ച് വിശദമായി പരിശോധിക്കുകയാണെന്നും ഗതാഗത മന്ത്രി സഭയിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ജെൻസികൾക്കും പൂക്കികൾക്കും വാരിക്കോരി കൊടുത്ത വാഗ്ദാനങ്ങൾ നടപ്പാക്കാത്തത് ആക്ഷേപിക്കുന്നതിന് തുല്ല്യമല്ലേയെന്നും സർക്കാർ മോഡിഫിക്കേഷൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നുമായിരുന്നു സജി ചെറിയാൻ ചോദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
