കൊല്ലം : കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്.പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് 11 മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് നിന്ന ബാബുവിനെ അപ്രതീക്ഷിതമായി കുറുനരി ആക്രമിക്കുകയായിരുന്നു. മുഖത്ത് കടിച്ചു പിടിച്ചിരുന്ന കുറുനരിയിൽ നിന്നും ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ സജിയെ ആക്രമിച്ചത്.
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് കുറുനരിയിൽ നിന്നും ഇരുവരെയും രക്ഷിച്ചത്.മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
