കൊല്ലം: മന്ത്രി കെ ബി ഗണേഷ് കുമാറിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത കോൺഗ്രസ് നേതാവിനെ വാർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ഇന്നലെ വട്ടിക്കവലയിൽ ചേർന്ന് അടിയന്തര പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ഒരു വർഷമായി വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റാണ് അസീസ്. വിവാദ പരാമർശം നടത്തിയതിന് പിന്നാലെ ഇന്നലെ തന്നെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി ജി ഉജ്വലകുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.
ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ്
നിലവിൽ തലച്ചിറ കോൺഗ്രസ് വാർഡിലെ സ്ഥാനം ബിജി നാസറിന് കൈമാറി. സംഭവത്തിൽ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാൻ അസീസിനോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അസീസ് കുറച്ച് മാസങ്ങളായി കോൺഗ്രസ് നേതൃത്വവുമായി അത്ര രസത്തിലല്ലെന്നും കെ ബി ഗണേഷ് കുമാറുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.
പൊതുപരിപാടിയിൽ വെച്ചായിരുന്നു കൊട്ടാരക്കര വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാർഡ് അംഗം അസീസിൻറെ പ്രസംഗം.
കഴിഞ്ഞ ദിവസം നിരപ്പിൽ- തലച്ചിറ റോഡ് ഉദ്ഘാടനം നടന്നിരുന്നു. ഈ വേദിയിൽ വച്ചാണ് അസീസ് ഗണേഷ് കുമാറിനെ വീണ്ടും ജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തത്. പരിപാടിയിലെ ഉദ്ഘാടകനായിരുന്ന ഗണേഷ് കുമാർ വേദിയിലിരിക്കെയായിരുന്നു അസീസിന്റെ പ്രസംഗം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
