കാറിനെ ഓവർടേക്ക് ചെയ്ത പെട്ടി ഓട്ടോ ഡ്രൈവറെ തല്ലിച്ചതച്ച് യുവാക്കൾ

NOVEMBER 6, 2025, 7:58 PM

പാലക്കാട്: കാറിനെ ഓവർടേക്ക് ചെയ്ത പെട്ടി ഓട്ടോ ഡ്രൈവറെ തല്ലിച്ചതച്ച് കാർ യാത്രക്കാർ.   പാൽ വിതരണക്കാരനായ ബെന്നിയെയാണ് കാർ യാത്രക്കാരായ രണ്ട് യുവാക്കൾ മർദിച്ചത്. 

 പാലക്കാട് കൂറ്റനാടാണ് സംഭവം. പ്രതികളിൽ ഒരാൾ തൃത്താല എസ് ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ്.

ബുധനാഴ്ച  പാൽ സൊസൈറ്റിയിലെത്തി മടങ്ങുമ്പോഴാണ് സംഭവം. യാത്രക്കിടെ ഒരു കാറിനെ ബെന്നി ഓവർടേക്ക് ചെയ്തിരുന്നു. ഇത് ഇഷ്ടപ്പെടാത്ത കാർ യാത്രക്കാർ പെട്ടി ഓട്ടോ തടഞ്ഞുനിർത്തി തല്ലുകയായിരുന്നു. 

vachakam
vachakam
vachakam

 ബെന്നിയുടെ മുഖത്തും മൂക്കിനും പരിക്കേറ്റു. ചാലിശ്ശേരി പൊലീസെത്തിയാണ് പ്രതികളായ ഞാങ്ങാട്ടിരി സ്വദേശി അലൻ അഭിലാഷ്, മേഴത്തൂർ സ്വദേശി അജ്മൽ  എന്നിവരെ പിടികൂടിയത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam