സ്കൂൾ ഗ്രൗണ്ടിലേക്ക് കാർ ഓടിച്ചുകയറ്റിയത് 16കാരൻ; കുട്ടിക്ക് 25 വയസുവരെ ലൈസൻസ് നൽകില്ല

NOVEMBER 6, 2025, 7:54 PM

കോഴിക്കോട്: കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടിലേക്ക് കാര്‍ ഓടിച്ചു കയറ്റിയത് 16കാരനാണെന്ന് കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് ഗ്രൗണ്ടിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കവെ പതിനാറുകാരൻ കാറുമായെത്തി അഭ്യാസപ്രകടനം നടത്തിയത്. കുട്ടികള്‍ ഓടി മാറിയത് കൊണ്ട് മാത്രം കാറിടിക്കാതെ രക്ഷപ്പെട്ടു. രണ്ടും മൂന്നും തവണ കുട്ടികൾ ഓടിമാറുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

 കാറിന്റെ ആർസി സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡി വ്യക്തമാക്കി. 16കാരന് 25 വയസുവരെ ലൈസൻസ് നൽകില്ല. വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.

vachakam
vachakam
vachakam

ഉപജില്ലാ കലോത്സവമായതിനാൽ കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിന് അവധി നല്‍കിയിരുന്നു. സ്കൂളിലെ ഫുട്ബോൾ ടീം അംഗങ്ങളായ വിദ്യാർഥികള്‍ രാവിലെ പത്തരയോടെ സ്കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുകയായിരുന്നു. ഇതിനിടെയാണ് കാർ എത്തിയത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam