പാലക്കാട്: ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയ കുടുംബത്തെ മദ്യലഹരിയിൽ യുവാക്കൾ മർദ്ദിച്ചതായി പരാതി.
യുവാക്കളെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി എട്ടരയോടെ പാലക്കാട് ഒറ്റപ്പാലത്തെ ഹോട്ടലിലാണ് സംഭവം.
മദ്യലഹരിയിൽ വന്ന ഹരിനാരായണൻ എന്നയാളും സുഹൃത്തുക്കളായ രണ്ടുപേരും ചേർന്ന് ചുനങ്ങാട് സ്വദേശികളായ അബ്ദുൽ നിസാറും ഭാര്യയും കുട്ടികളും അടങ്ങുന്ന സംഘത്തെ ആണ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്.
പ്രശ്‌നത്തിൽ ഇടപെട്ട എസ്‌ഐ ഗ്ലിഡിങ് ഫ്രാൻസിസിനും യുവാക്കളുടെ മർദ്ദനമേറ്റു. രണ്ട് എഫ്‌ഐആറുകൾ ആയാണ് കേസ് രജിസ്റ്റർ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്