തിരുവനന്തപുരം : മാർ ഇവാനിയോസ് ഓട്ടോണമസ് കോളേജ് സംസ്ഥാന ഗവൺമെന്റിനെ മറികടന്ന് നേരിട്ട് ഡീംഡ് യൂണിവേഴ്‌സിറ്റിയാകാൻ ശ്രമിക്കുന്നു എന്നുള്ള മാധ്യമത്തിലെ വാർത്ത അടിസ്ഥാനരഹിതമാണെന്ന് കോളേജ് മാനേജ്‌മെന്റ് അറിയിച്ചു.
1999 മുതൽ മാർ ഇവാനിയോസ് കോളേജ് യു.ജി.സി. യുടെ നാക് അക്രഡിറ്റേഷൻ പ്രോഗ്രാമിൽ ഉയർന്ന റാങ്കും സ്‌കോറും നേടി വരുന്നു. 2024ൽ നടന്ന അക്രഡിറ്റേഷനിൽ കോളേജ് A++ ഗ്രേഡാണ് കരസ്ഥമാക്കിയിരിക്കുന്നത്. 2019 ലെ അക്രഡിറ്റേഷനിൽ കോളേജിന് A+ ഗ്രേഡ് കിട്ടുകയും അടുത്ത അക്രഡിറ്റേഷന് മുമ്പായി ഡീംഡ് യൂണിവേഴ്‌സിറ്റി പദവിക്ക് ആവശ്യമായ അപേക്ഷ സമർപ്പിക്കുവാൻ അക്രഡിറ്റേഷൻ സമിതി കോളേജിനോട് ശുപാർശ ചെയ്തിരുന്നു അതനുസരിച്ച് 2022 മെയ് മാസം ഇതിനാവശ്യമായ അപേക്ഷ യുജിസിക്ക് സമർപ്പിച്ചിരുന്നു.
ഈ കാലഘട്ടത്തിൽ സംസ്ഥാന ഗവൺമെന്റ് ഡീംഡ് യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് പ്രത്യേത നയങ്ങളൊന്നുംതന്നെ പ്രഖ്യാപിച്ചിരുന്നില്ല. ഒരു മാസം മുൻപ് മാത്രമാണ് സ്വകാര്യ സർവകലാശാല നിയമം നിലവിൽ വന്നതും ഡീംഡ് യൂണിവേഴ്‌സിറ്റി സംബന്ധിക്കുന്ന നയം വ്യക്തമാക്കിയതും. അതുമാത്രവുമല്ല 2022 ൽ ഡീംഡ് യൂണിവേഴ്‌സിറ്റിക്കുള്ള അപേക്ഷ മാർ ഇവാനിയോസ് കോളേജ് യു.ജി.സി. യ്ക്ക് സമർപ്പിക്കുമ്പോൾ സംസ്ഥാന ഗവൺമെന്റിന്റെ ശുപാർശ ആവശ്യമുണ്ടായിരുന്നു.
പ്രസ്തുത ശുപാർശയ്ക്ക് പകരം സംസ്ഥാന ഗവൺമെന്റ് ഈ വിഷയം പഠിക്കുകയാണെന്നും അതിന് ശേഷം മറുപടി നൽകാമെന്നും ഔദ്യോഗികമായി കത്ത് നൽകിയിരുന്നു. പ്രസ്തുത കത്താണ് അപേക്ഷയോടൊപ്പം യു.ജി.സിയ്ക്ക് നൽകിയത്. മൂന്ന് വർഷം മുമ്പ് സമർപ്പിച്ച അപേക്ഷയുടെ തുടർനടപടികളാണ് ഇപ്പോൾ യു.ജി.സി. നടത്തുന്നത്.
ഇതിനായി കോളേജ് മാനേജ്‌മെന്റ് യാതൊരുവിധ സമ്മർദ്ദമോ ഇടപെടലോ നടത്തിയിട്ടില്ല. സത്യാവസ്ഥ ഇതായിരിക്കെ സംസ്ഥാന സർക്കാരിനെ മറികന്ന് കോളേജ് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി നേടിയെടുക്കാൻ ശ്രമിക്കുന്നു എന്ന തരത്തിൽ മാധ്യമം സത്യവിരുദ്ധമായ വാർത്ത പ്രസിദ്ധീകരിച്ചത് പിൻവലിക്കണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്