മാർത്തോമൈറ്റ് പ്രീമിയർ ലീഗ് 2025: സെഹിയോൻ മാർത്തോമ യുവജനസഖ്യം ചാമ്പ്യന്മാർ

MAY 6, 2025, 12:05 AM

ഡാളസ്: മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ സെന്റർ എ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 'മാർത്തോമയിറ്റ് പ്രീമിയർ ലീഗ് 2025' ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ സെഹിയോൻ മാർത്തോമാ യുവജനസഖ്യം ചാമ്പ്യന്മാരായി. വാശിയേറിയ ടൂർണമെന്റിൽ കരോൾട്ടൻ മാർത്തോമാ യുവജനസഖ്യം രണ്ടാം സ്ഥാനത്ത് എത്തി.

2025 മെയ് മാസം മൂന്നാം തീയതി ശനിയാഴ്ച ലോഡ്‌സ് ഇൻഡോർ സ്‌പോർട്‌സ് കോംപ്ലക്‌സിൽ വച്ച് നടത്തപ്പെട്ട ടൂർണ്ണമെന്റിൽ സെന്ററിലെ എല്ലാ യുവജനസഖ്യ ശാഖകളും ആവേശത്തോടെ പങ്കെടുത്തു. വാശിയേറിയ മത്സരങ്ങളോടെ സമാപിച്ച ടൂർണമെന്റ് വൻവിജയമായി.


vachakam
vachakam
vachakam

മാൻ ഓഫ് ദ മാച്ച് ആയി ജേക്കബ് ജോർജ് (സെഹിയോൻ മാർത്തോമ യുവജനസഖ്യം) തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാൻ ആയി ഷിജു ജേക്കബ് (സെഹിയോൻ മാർത്തോമ യുവജനസഖ്യം), മികച്ച ബൗളറായി സിബി മാത്യു (ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ യുവജനസഖ്യം) എന്നിവരെ തിരഞ്ഞെടുത്തു.

ടൂർണമെന്റിൽ പങ്കെടുത്ത ഏവരേയും സെൻട്രൽ സെക്രട്ടറി സിബി മാത്യു സ്വാഗതം ചെയ്തു.
റവ. ഷിബി എം എബ്രഹാം, റവ. എബ്രഹാം സാംസൺ, റവ. റോബിൻ വർഗീസ് എന്നിവർ ടൂർണ്ണമെന്റിന് നേതൃത്വം നൽകി. 


vachakam
vachakam
vachakam

ടൂർണമെന്റ് കോർഡിനേറ്റർ ജുബിൻ ജോസഫ് സഹകരിച്ച എല്ലാ അംഗങ്ങൾക്കും കൃതജ്ഞത രേഖപ്പെടുത്തി.

മാർട്ടിൻ വിലങ്ങോലിൽ


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam