'കോക്രോച്ച് ജനതാ പാർട്ടി' ഇന്ത്യൻ യുവാക്കൾക്കിടയിൽ തരംഗമായി

MAY 30, 2026, 1:59 AM

ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിക്കേഷൻസ് സ്ട്രാറ്റജിസ്റ്റ് അഭിജീത് ദിപ്‌കെ തുടക്കമിട്ട സോഷ്യൽ മീഡിയ കാമ്പയിൻ 'കോക്രോച്ച് ജനതാ പാർട്ടി'  ഇന്ത്യൻ യുവാക്കൾക്കിടയിൽ വൻ തരംഗമാകുന്നു.

തൊഴിലില്ലായ്മയുള്ള യുവാക്കളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് 'പാറ്റകളോട്'  ഉപമിച്ചതിനെ പരിഹസിച്ചുകൊണ്ട് മെയ് മാസത്തിലാണ് ഈ വ്യാജ രാഷ്ട്രീയ പാർട്ടിക്ക് ദിപ്‌കെ രൂപം നൽകിയത്.  

തമാശയായി തുടങ്ങിയ ഈ പേജിന് ദിവസങ്ങൾക്കകം ഇൻസ്റ്റാഗ്രാമിൽ 20 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. രാജ്യത്തെ തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവയ്‌ക്കെതിരെയുള്ള യുവതലമുറയുടെ (Gen Z) പ്രതിഷേധമായാണ് ഈ കൂട്ടായ്മ വളരുന്നത്.

vachakam
vachakam
vachakam

എന്നാൽ, ഇതിന് പിന്നിൽ വിദേശ ശക്തികളും പാകിസ്താനുമാണെന്ന് ആരോപിച്ച് ബി.ജെ.പി ഉൾപ്പെടെയുള്ള ഭരണകക്ഷി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

വിദ്വേഷ പ്രചാരണങ്ങളെ തുടർന്ന് തന്റെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായും വധഭീഷണിയുണ്ടായതായും സ്ഥാപകൻ അഭിജീത് ദിപ്‌കെ വ്യക്തമാക്കി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam