തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ ടിയെ അടുത്തയാഴ്ച ചോദ്യംചെയ്യാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇ ഡി വീണയ്ക്ക് സമന്‍സ് അയച്ചത്. എന്നാല്‍ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വീണ സാവകാശം തേടുകയായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു വീണയുടെ ഇ മെയില്‍ ഇ ഡിക്ക് ലഭിച്ചത്. മുഴുവന്‍ രേഖകളും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കാമെന്നും വീണ കത്തില്‍ പറഞ്ഞിരുന്നു.
ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകൻ കഴിയില്ലയെന്ന് വീണ ടി പറഞ്ഞതോടെയാണ് പുതിയ സമൻസ് അയക്കുന്നത്. തീയതി നിശ്ചയിച്ച് ഇന്ന് പുതിയ സമൻസ് അയക്കും.
സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലും അടുത്ത ആഴ്ച നടക്കും. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകൻ ആണ് ശരൺ എസ് കർത്തയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇതാദ്യമായായിരുന്നു വീണയെ ഇ ഡി ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
