തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ല.
അമാനുഷികമായി പ്രശ്നം പരിഹരിക്കാനാവില്ല. മുൻപുള്ള സർക്കാരിന്റെ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
അത്ഭുതങ്ങൾ പ്രവർത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാകില്ല. വൈദ്യുതി ഉടൻ വാങ്ങാൻ കഴിയില്ല. ഉത്പാദനം കുറഞ്ഞു ഉപഭോഗം കൂടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയിരുന്നു. വിഷയത്തിൽ അഡ്വക്കേറ്റ് ജനറലുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമവും തുടരും. രാത്രി സമയത്തെ വൈദ്യുതി ഉപയോഗം വളരെ ഉയർന്നതാണ്. സോളാറിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിക്കാനുള്ള സംവിധാനം സംസ്ഥാനത്ത് കാര്യമായില്ല.
അതിനായി ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം പരിഗണിക്കുന്നുണ്ട്. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ എറണാകുളം ബ്രഹ്മപുരം കേന്ദ്രീകരിച്ചു പ്ലാൻറ് തുടങ്ങാനിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
