ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലെ മതബോധന സ്‌കൂളിലെ ഈ അധ്യയന വർഷത്തെ ക്ലാസുകൾ സമാപിച്ചു. സമാപന ദിനത്തിൽ ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
മെയ് 17ന് 10 മണിക്ക് വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സൺഡേ സ്‌കൂൾ പ്രിൻസിപ്പൽ സജി പൂത്തൃക്കയിൽ സമ്മാനാർഹരായ കുട്ടികളെ പരിചയപ്പെടുത്തി. 450ൽ പരം കുട്ടികൾ പഠിക്കുന്ന ഈ മതബോധന സ്‌കൂളിലെ ഏദേശം 150 പരം കുട്ടികൾ ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തി
സമ്മാനത്തിന് അർഹരായി എന്നത് കുട്ടികളും അവരുടെ മാതാപിതാക്കളും മതബോധന വിദ്യാഭാസത്തിനു നൽകുന്ന പ്രാധാന്യത്തിന്റെ ഉദാഹരമാണെന്നും ഈ നേട്ടത്തിന് അവരെ സഹായിച്ച മാതാപിതാക്കൾക്ക് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു എന്നും ഫാ. സിജു മുടക്കോടിൽ പ്രസ്താവിച്ചു. തുടർന്ന് സൺഡേ സ്‌കൂൾ കുട്ടികൾക്കായി ഔട്‌ഡോർ പിക്‌നിക്കും ടീച്ചേഴ്‌സിന് ആയി അപ്പ്രീസിയേഷൻ ലഞ്ചും നടത്തി.
പരിപാടികൾക്ക് സൺഡേ സ്‌കൂൾ പ്രിൻസിപ്പൽ സജി പുതൃക്കയിൽ, അസിസ്റ്റന്റ് പ്രിൻസിപ്പൽ മനീഷ് കൈമൂലയിൽ എന്നിവരോടൊപ്പം മറ്റ് മതാധ്യാപകരും ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകൻ എന്നിവരും നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
