പാലക്കാട് : കല്ലേക്കാട് പ്ലസ് വൺ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ശിശുക്ഷേമ സമിതി (സിഡബ്ല്യുസി).
ആത്മഹത്യ ചെയ്ത രുദ്രയുടെ സുഹൃത്തുകളുടെയും ബന്ധുകളുടെയും വിശദമായ മൊഴി പൊലീസ് രേഖപ്പടുത്തും. ഒറ്റപ്പാലം വരോട് സ്വദേശിയായ രുദ്ര രാജേഷിനെ കഴിഞ്ഞ ദിവസമാണ് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോസ്റ്റലിനുള്ളിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് ആദ്യം മൃതദേഹം കണ്ടത്.
സംഭവത്തിൽ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
അതേസമയം അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് നിർദേശം നൽകി. പൊലീസിനോടും ശിശുക്ഷേമ സമിതി റിപ്പോർട്ട് തേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
