ഷിക്കാഗോ മലയാളി അസോസിയേഷൻ ലഹരി വിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിച്ചു

JULY 5, 2025, 7:39 AM

ഷിക്കാഗോ: കേരളത്തിൽ കുറെ നാളുകളായി യുവാക്കളുടെയും കുട്ടികളുടെയും ഇടയിൽ കണ്ടു വരുന്ന അമിതമായ ലഹരി ഉപയോഗത്തിനെതിരായി കേരളാ ഗവൺമെന്റും കേന്ദ്ര സർക്കാരും സംഘടിപ്പിച്ചു വരുന്ന ബോധവൽക്കരണ പരിപാടികളിൽ ഷിക്കാഗോ മലയാളി അസോസിയേഷനും പങ്കാളിയായി.

ഇതിന്റെ ഭാഗമായി റാന്നി കനകപ്പലം എം.ടി. ഹൈസ്‌കൂളിലും ചുങ്കപ്പാറ സെന്റ് ജോർജ് ഹൈസ്‌കൂളിലും ഷിക്കാഗോ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറുകൾ ശ്രദ്ധേയമായി. രണ്ടു സെമിനാറുകളും ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും ലഹരി വിരുദ്ധ പ്രചാരകനുമായ ബി. ഹരികുമാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.


vachakam
vachakam
vachakam

സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയകൾ നടത്തുന്ന പ്രവർത്തനങ്ങളെ തടയിടുവാൻ ശക്തമായ നടപടികൾ ആവശ്യമാണെന്നും അതിനായി നിരന്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും ജെസ്സി റിൻസി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇതിനായി ഷിക്കാഗോ മലയാളി അസോസിയേഷന്റെ എല്ലാ സഹായ സഹകരണങ്ങളും ജെസ്സി വാഗ്ദാനം ചെയ്തു.

കനകപ്പലം എം.ടി.എച്ച്.എസ് പ്രധാനാധ്യാപിക ജെറ്റി തോമസ്, ഷിജി ജേക്കബ്, രാജീവ് നായർ, ധന്യ തോമസ്, അനിൽ പെണ്ണുക്കര, സെന്റ് ജോർജ് ഹൈസ്‌കൂൾ പ്രിൻസിപ്പൽ വർഗീസ് ജോസഫ് എന്നിവർ സംസാരിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി രണ്ടു സ്‌കൂളുകൾക്കും പുസ്തകങ്ങൾ സമ്മാനിച്ചു.

ബിജു മുണ്ടക്കൽ

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam