ദില്ലി: അടിക്കടി സിലിണ്ടറിന്റെ വില ഉയരുന്ന സാഹചര്യത്തിൽ വീണ്ടും ഇരുട്ടടി. സബ്സിഡി നിരക്കിൽ ലഭിക്കുന്ന ഗാർഹിക എൽപിജി സിലിണ്ടറുകളുടെ എണ്ണം കുറച്ചിരിക്കുകയാണ് കേന്ദ്രം.
14.2 കിലോ ഗ്രാം ഗ്യാസ് സിലിണ്ടറിന് 29 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് സബ്സിഡി എണ്ണം കുറച്ചത്. 300 രൂപയാണ് ഒരു സിലിണ്ടറിൽ കേന്ദ്രം സബ്സിഡി ആയി നൽകുന്നത്.
ഒരു വർഷം ലഭിക്കുന്ന സബ്സിഡി സിലിണ്ടറുകൾ ഒമ്പതിൽ നിന്ന് നാലായാണ് കുറച്ചത്. പശ്ചിമേഷ്യയിലെ തുടർന്നുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര എൽപിജി വില ഉയരുന്നതിനെ തുടർന്നാണ് ഈ തീരുമാനമെന്നും റിപ്പോർട്ടുണ്ട്.
പൊതുമേഖലാ എണ്ണക്കമ്പനികൾ ഗ്യാസിന് 700 രൂപയും പെട്രോളിന് ആറ് രൂപയും ഡീസലിന് 30 രൂപയും നഷ്ടത്തിലാണുള്ളതെന്നാണ് വിഷയത്തെ ന്യായീകരിച്ച് പെട്രോളിയം മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രവീൺ എം ഖനൂജ പ്രതികരിച്ചത്.
മാർക്കറ്റ് വിലയെ താരതമ്യം ചെയ്യുമ്പോൾ ഒരു സിലിണ്ടറിന് 700 രൂപ നിരക്കിൽ പാചകവാതക സിലിണ്ടറുകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
