മലപ്പുറം: രാവിലെ കഞ്ചാവ് കേസിൽ പിടികൂടി ജാമ്യത്തിൽ വിട്ട പ്രതി വൈകിട്ട് വീണ്ടും കഞ്ചാവുമായി പിടിയിലായി.
രാവിലെ പ്രതിയുടെ പോക്കറ്റിൽ നിന്നും 8 പൊതികളിലായി സൂക്ഷിച്ച 93 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
ഇതേ കേസിൽ ജാമ്യത്തിലിറങ്ങിയ മലപ്പുറം തിരൂരിലെ വാടക ക്വാർട്ടേഴ്സിൽ നിന്നും മംഗലം കൂട്ടായി സ്വദേശി ഉമ്മർ കുട്ടിയെയാണ് വൈകിട്ട് എക്സൈസ് വീണ്ടും പിടികൂടിയത്.
1.138 കിലോഗ്രാം കഞ്ചാവും 10000 രൂപയും ഇയാളുടെ കയ്യിൽ നിന്നും വൈകിട്ട് കണ്ടടുത്തു.
കച്ചവടത്തിനുപയോഗിച്ച സ്കൂട്ടറും കഞ്ചാവ് വിൽപ്പന നടത്തി ലഭിച്ച 7500 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്