വത്തിക്കാൻ: സെന്റ് പീറ്റേഴ്‌സ് ബസ്‌ലിക്കയിൽ മെയ് 12 -14 വരെ നടന്ന പൗരസ്ത്യ സഭകളുടെ ജൂബിലിയാഘോഷങ്ങളിൽ അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് പങ്കെടുത്തു ദിവ്യകർമ്മങ്ങളിൽ പങ്കാളിയായി.
മെയ് 13ന് ഉച്ചയ്ക്ക് ഒരുമണിക്കു നടന്ന ദിവ്യ കർമ്മങ്ങൾക്ക് സീറോ ഓറിയന്റൽ റൈറ്റുകളിലെ കൽദായ ചർച്ചും സീറോ മലബാർ ചർച്ചും നേതൃത്വം നൽകി. വൈകുന്നേരം 8.45ന് നടന്ന വേസ്‌വരയിൽ ബസലിക്ക സെന്റ്‌മേരി മേജറിൽ ദിവ്യകർമ്മങ്ങൾക്കു നേതൃത്വം നൽകിയത് സീറോ കാത്തലിക് ചർച്ച്, മാരനെറ്റ് ചർച്ച്, സീറോ മലങ്കര ചർച്ച് എന്നിവരായിരുന്നു.
ബിഷപ്പ് ജോയി ആലപ്പാട്ട് ദിവ്യബലിക്ക് ശേഷം ഈസ്റ്റേൺ ഓറിയന്റൽ ചർച്ചുകളുടെ പ്രിഫെക്ട് ആയ കാർഡിനൽ ക്ലോഡിയോ ഗുജ്‌റോത്തിയുമായി അനൗപചാരിക സംഭാഷണം നടത്തി.
കേരളത്തിൽനിന്നും മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ നേതൃത്തത്തിൽ അഭിവന്ദ്യ പിതാക്കന്മാരും വിശ്വാസികളും പങ്കെടുത്തു.
മെയ് 14ന് പരിശുദ്ധ ലിയോ 14 -ാമൻ പാപ്പാ, സ്വയംഭരണ അധികാരമുള്ളതും എന്നാൽ പോപ്പിനോട് വിധേയത്വമുള്ള 23 പൗരസ്ത്യ സഭകളുടെ ജൂബിലിയെ അഭിസംബോധന ചെയ്തത് ക്രിസ്തു ഉയിർത്തെഴുനേറ്റു അവൻ സത്യമായും ഉയിർത്തെഴുനേറ്റു എന്ന ഈസ്റ്റർ സ്വാഗതം ആശംസിച്ച്‌കൊണ്ടാണ്. വിവിധ സഭകളുടെ തനതായ ആചാരങ്ങളും പാരമ്പര്യങ്ങളും എടുത്തു പറഞ്ഞാണ് പരിശുദ്ധ പിതാവ് വിശ്വാസികളെ അഭിനന്ദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്