ഷിക്കാഗോ: പ്രസിദ്ധ ഗായകൻ ബിനോയ് ചാക്കോ നേതൃത്വം നൽകുന്ന സ്‌നേഹ സംഗീതം ക്രിസ്തിയ സംഗീത പരിപാടി ഒക്ടോബർ 11 ഞായറാഴ്ച 6 മണിമുതൽ ഡെസ് പ്ലെയിൻസിലുള്ള സയോൻ ക്രിസ്ത്യൻ ചർച്ചിൽ നടക്കും. പ്രവേശനം സൗജന്യമായിരിക്കും.
പഴയതും പുതിയതുമായ ഗാനങ്ങൾ ലൈവ് ഓർക്കസ്ട്രായുടെ സഹായത്തോടെ രണ്ടര മണിക്കൂർ നീണ്ട് നിൽക്കുന്ന പ്രോഗ്രാമിൽ ബിനോയ് ചാക്കോ അവതരിപ്പിക്കും. ഷിക്കാഗോ 'ഹിസ്‌വോയിസ് ' സാങ്കേതിക സഹായങ്ങൾ നൽകും.
പരിപാടിയുടെ പോസ്റ്റർ റിലീസിംഗ് സെപ്തംബർ 30ന് ഐ.പി.സി ഹെബ്രോൺ
ഗോസ്പൽ സെന്ററിൽ നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ കുര്യൻ ഫിലിപ്പ് നിർവഹിച്ചു. സജി തോമസ് വടക്കേകുറ്റ്, റോണി കോശി എന്നിവരാണ് മുഖ്യ സംഘാടകർ. ജയിബു കുളങ്ങരയാണ് മെഗാ സ്‌പോൺസർ. കൂടുതൽ വിവരങ്ങൾക്ക് 847-912-5578, 973-687-5658
കുര്യൻ ഫിലിപ്പ് (847-912-5578)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
