തിരുവനന്തപുരം: മുസ്ലീം ലീഗ് വയനാട് ദുരന്തബാധിതർക്കായി നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയെ പ്രകീർത്തിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി.
കൈവിട്ടുപോയ ജീവിതങ്ങളെ തിരികെപ്പിടിക്കാൻ ലീഗ് കാണിച്ച വലിയ മനസ്സിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി ബിനീഷ് കുറിച്ചു.
ലീഗിനെ പുകഴ്ത്തിയ പോസ്റ്റിന്റെ അവസാനത്തിൽ "അപ്പോഴും ഒരു ചോദ്യം അവിടെ തന്നെ നിൽക്കുന്നു, വീടെവിടെ കോൺഗ്രസ്സേ?" എന്ന ചോദ്യമാണ് ബിനീഷ് ഉന്നയിച്ചത്. ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ എവിടെയെന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിയിരുന്നു.
വയനാട് ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് നിർമ്മിച്ചു നൽകുന്ന 105 വീടുകളിൽ ആദ്യഘട്ടമായ 51 വീടുകളുടെ ഗൃഹപ്രവേശമാണ് കഴിഞ്ഞ ദിവസം നടന്നത്.
മൂന്ന് കിടപ്പുമുറികളുള്ള 1060 ചതുരശ്ര അടി വീടും 8 സെന്റ് ഭൂമിയുമാണ് ഓരോ കുടുംബത്തിനും ലഭിച്ചത്. ഫർണിച്ചറുകളും ഭക്ഷ്യകിറ്റും അടക്കം പൂർണ്ണമായും താമസയോഗ്യമായാണ് വീടുകൾ കൈമാറിയത്. ബാക്കിയുള്ള 54 വീടുകൾ സെപ്റ്റംബറോടെ കൈമാറുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
