കോഴിക്കോട്: ബസുകൾക്കിടയിൽ പെട്ട് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്ത് മണ്ണൂരിലാണ് അപകടം നടന്നത്.
പൂച്ചേരിക്കുന്നു കോഴിക്കുളം മേലെപ്പറമ്പിൽ പാച്ചേരി ജഗദീഷ് ബാബുവാണ് മരിച്ചത്. ഒരേ ദിശയിൽ വരികയായിരുന്ന രണ്ടു ബസുകൾക്കിടയിൽപ്പെട്ടായിരുന്നു പരുക്കേറ്റത്.
ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെയോടെ അന്ത്യം സംഭവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്