ഷിക്കാഗോ: ഹൃസ്വ സന്ദർശനത്തിനായി എത്തിയ കെ.പി.സി.സി. വൈസ് പ്രസിഡൻും മുൻ എം.എൽ.എയും ആയ വി.പി സജീന്ദ്രൻ, ഐ.ഒ.സി.ഒ ഐ.സി.സി ഗ്ലോബൽ കോഡിനേറ്റർ മാരായ ജോർജ് എബ്രഹാം, മഹാദേവൻ വാഴശ്ശേരിൽ റിപ്പോർട്ടർ ടിവി റീജിയണൽ ചീഫ് ലേബി സജീന്ദ്രൻ എന്നിവരുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.
വിവിധ സംഘടനാ നേതാക്കളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഐ.ഒ.സി ഷിക്കാഗോ പ്രസിഡന്റ് സന്തോഷ് നായർ ചൊള്ളാനി ചർച്ച നിയന്ത്രിച്ചു. സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയും മാധ്യമ രംഗത്തെ പുതിയ പ്രവണതകളെയും വെല്ലുവിളികളെയും സംബന്ധിച്ചും പരിപാടിയിൽ പങ്കെടുത്തവർ ചോദ്യങ്ങൾ ഉന്നയിച്ചു.
യോഗത്തിൽ ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് സതീശൻ നായർ. ഫോക്കാന മുൻ ആർ.വി.പി ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ഐ.ഒ.സി ചെയർമാൻ തോമസ് മാത്യു, മുൻ പ്രസിഡന്റ് തമ്പി മാത്യു ഭാരവാഹികളായ ജോർജ് പണിക്കർ, ലൂയി ഷിക്കാഗോ, ജോർജ് മാത്യു, അച്ചൻകുഞ്ഞ് മാത്യു, ബൈജു കണ്ടത്തിൽ, ജോസ് കല്ലിടുക്കിൽ, എൻ.ആർ.ഐ റിപ്പോർട്ടർ ചീഫ് എഡിറ്റർ ബിജു കിഴക്കേക്കുറ്റ്, വാചകം ന്യൂസ് ചീഫ് എഡിറ്റർ ജോസ് ചെന്നിക്കര, ഏഷ്യാനെറ്റ് റിപ്പോർട്ടർ അലൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
ഫൊക്കാനാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, ഫോമ റീജണൽ വൈസ് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ, ലോക കേരളസഭാംഗം റോയി മുളകുന്നം, ഷിക്കാഗോയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ജിതേഷ് ചുങ്കത്ത്, സിബി കൈതക്ക തൊട്ടിയിൽ, ടോമി അമ്പേനാട്ട്, ടോമി മേത്തിപ്പാറ സുശീൽ കുമാർ, പ്രിജിൽ അലക്സാണ്ടർ, ജോജി തോമസ് കരിപ്പാപറമ്പിൽ, ജോസ് സൈമൺ മുണ്ടംപ്ലാക്കിൽ, രവി കുട്ടപ്പൻ, ബാബു മാത്യു, എബ്രഹാം ജോർജ്ജ് എന്നിവർ സംസാരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്