ന്യൂയോർക്ക് : ഫോമയുടെ ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ വേണ്ടി, ജോൺ സി വർഗീസ് ചെയർമാനായി പുനഃസംഘടിപ്പിച്ച ബൈലോ കമ്മിറ്റി, ഫോമാ അംഗ സംഘടനകളിൽനിന്നും ക്രിയാത്മകമായ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. നിലവിലുള്ള ബൈലോയിൽ വരുത്തേണ്ട ഭേദഗതികൾ ഈ മാസം 30നു മുൻപായി ബൈലോ കമ്മിറ്റിയെ അറിയിക്കണമെന്ന് ചെയർമാൻ ജോൺ സി വർഗീസ് (സലിം) അഭ്യർത്ഥിച്ചു.
സജി എബ്രഹാം (വൈസ് ചെയർമാൻ, ന്യൂയോർക്ക്), ജെ മാത്യു (ന്യൂയോർക്ക്), മാത്യു വൈരമൻ (ഹ്യൂസ്റ്റൺ), സിജോ ജയിംസ് (ടെക്‌സാസ്), ബബ്‌ലു ചാക്കോ (സെക്രട്ടറി/ കോർഡിനേറ്റർ) എന്നിവരാണ് ബൈലോ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
ഇക്കാര്യത്തിൽ എല്ലാ അംഗ സംഘടനകളുടെയും സഹകരണങ്ങൾ ബൈലോ കമ്മിറ്റിക്കു ഉണ്ടാകണമെന്നു ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അഭ്യർത്ഥിച്ചു.
താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ ഐഡിയിൽ നിങ്ങളുടെ നിർദ്ദേശങ്ങൾ അയക്കാവുന്നതാണ്: [email protected]
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്