ഇനി അങ്കം രാജ്യസഭയില്‍; നാമനിർദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്‍

JUNE 6, 2025, 8:14 AM

ചെന്നൈ: മക്കള്‍ നീതി മയ്യം പ്രസിഡന്റും നടനുമായ കമല്‍ ഹാസന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെയും സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്.

ഡിഎംകെ സഖ്യമായ വിസികെ നേതാവ് തോല്‍. തിരുമാവളവന്‍, എംഡിഎംകെ നേതാവ് വൈകോ തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെ സെല്‍വാപെരുണ്ടഗൈ എന്നിവരും സന്നിഹിതരായിരുന്നു.

ഡിഎംകെ ടിക്കറ്റില്‍ കവിയും എഴുത്തുകാരിയുമായി സല്‍മ, നിവലിലെ രാജ്യസഭാ എംപി അഡ്വ. പി വില്‍സണ്‍ എസ്. ആര്‍. ശിവലിംഗം എന്നിവരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ആറ് രാജ്യസഭാ എംപിമാരുടെ കാലാവധി ഈ മാസം അവസാനിക്കും. ഡിഎംകെയ്ക്ക് നാല് പേരെയാണ് രാജ്യസഭയിലേക്ക് അയക്കാന്‍ സാധിക്കുക.

vachakam
vachakam
vachakam

എം. ഷണ്‍മുഖം, പി. വില്‍സണ്‍, വൈകോ, എം. മുഹമ്മദ് അബ്ദുള്ള എന്നീ ഡിഎംകെ എംപിമാരുടെയും അന്‍പുമണി രാമദാസ് (പിഎംകെ), എന്‍ ചന്ദ്രശേഖരന്‍ (എഐഎഡിഎംകെ) എന്നിവരുടെയും കാലാവധിയാണ് ജൂണ്‍ 19ന് കഴിയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam