ബാൾട്ടിമൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് - സിൽവർ ജൂബിലി നിറവിൽ

MAY 11, 2026, 10:55 PM

ബാൾട്ടിമൂർ: 1972ൽ സ്ഥാപിതമായ ബാൾട്ടിമൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ചിന്റെ ദേവാലയ പ്രതിഷ്ഠയുടെ 25-ാം വാർഷിക ആഘോഷങ്ങൾ മെയ് 16ന് വിപുലമായ പരിപാടികളോടെ നടക്കും. 

2025 ഡിസംബർ 31ന് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഈവാനിയോസ് തിരുമേനി, ജൂബിലി ലോഗോ പ്രകാശനം ചെയ്ത് ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കം കുറിച്ചു. തുടർന്ന് 2026 മെയ് 2ന് 'ജൂബിലി നൈറ്റ്' സംഘടിപ്പിച്ചു. വിവിധ കലാപരിപാടികൾ, മാജിക് ഷോ, ഗാനമേള, സന്ധ്യാ നമസ്‌കാരം, ധ്യാനം, ഡിന്നർ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. റവ. ഫാ. ഡോ. ബോബി വർഗീസ് മുഖ്യാതിഥിയായിരുന്നു.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊതുസമ്മേളനം മെയ് 16 ശനിയാഴ്ച വൈകുന്നേരം 3:30ന് നടക്കും. അടൂർകടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിക്കും. ഇന്ത്യൻ എംബസി കൗൺസിലർ (കമ്മ്യൂണിറ്റി അഫയേഴ്‌സ്) ദെബേഷ് കുമാർ ബെഹ്‌റ മുഖ്യപ്രഭാഷണം നടത്തും. മുൻ വികാരിമാർ, വൈദികർ, സാംസ്‌കാരികആത്മീയ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ ആഘോഷങ്ങളിൽ പങ്കെടുക്കും.

vachakam
vachakam
vachakam


ജൂബിലിയുടെ ഭാഗമായി കേരളത്തിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ICON Charitiesനൊപ്പം ചേർന്ന് ഒരു നിർധന കുടുംബത്തിന് ഭവനം നിർമ്മിച്ച് നൽകും. ഇടവകയുടെ ചരിത്രപഥങ്ങൾ ഓർമ്മിപ്പിക്കുന്ന സ്മരണികയുടെ പ്രകാശനവും, ഇടവകയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും. സന്ധ്യാ നമസ്‌കാരത്തിന് ശേഷം ഡിന്നറോടുകൂടി സമ്മേളനം സമാപിക്കും.

മെയ് 17 ഞായറാഴ്ച അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് ഉച്ചഭക്ഷണത്തോടുകൂടി സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സമാപ്തിയാകും.

vachakam
vachakam
vachakam

ഇടവക വികാരി ടോബിൻ മാത്യു അച്ചന്റെ നേതൃത്വത്തിൽ വിവിധ സിൽവർ ജൂബിലി കമ്മിറ്റികൾ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. ജനറൽ കൺവീനർമാരായ സാബു കുര്യൻ, ഗീതാ സുസൈ, പ്രോഗ്രാം കൺവീനർ ജോൺ മാത്യു, ഫിനാൻസ് കൺവീനർ എ.വി. വർഗീസ്, ഫണ്ട് റൈസിങ് കൺവീനർ ജയ്മി ജോഷ്വാ, സുവനിർ കൺവീനർ ഷെറീൻ മാത്യൂസ്, ഫുഡ് കൺവീനർ റോണി മാത്യൂസ്, ഇടവക ട്രഷറർ അജിത് മാത്യു, സെക്രട്ടറി റെജീനാ ജോർജ് എന്നിവരുൾപ്പെടെയുള്ള ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകുന്നു.

ബാൾട്ടിമൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് - ചരിത്ര വഴികളിലൂടെ
അമേരിക്കയിലെ മലങ്കര ഓർത്തഡോക്‌സ് സഭകളുടെ വളർച്ചയുടെ ചരിത്രത്തിൽ നിർണ്ണായക സ്ഥാനമാണ് ബാൾട്ടിമൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ചിനുള്ളത്. 1960കളുടെ തുടക്കത്തിൽ സർവകലാശാലകളിൽ ഉപരിപഠനത്തിനായി എത്തിയ വൈദികരുടെ നേതൃത്വത്തിൽ ആരംഭിച്ച സഭാശുശ്രൂഷകളുടെ തുടർച്ചയായാണ് ഈ ഇടവക രൂപംകൊണ്ടത്.
1972ൽ വാഷിംഗ്ടൺ ഡി.സി.യിൽ താമസിച്ചിരുന്ന റവ. ഫാ. എം. ടി. കുര്യന്റെ നേതൃത്വത്തിൽ ബാൾട്ടിമൂറിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ആദ്യ മലയാളം വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. ബാൾട്ടിമൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ചിന്റെ സ്ഥാപക വികാരിയാണ് എം.ടി. കുര്യൻ അച്ചൻ.

സ്വന്തമായി ഒരു ദേവാലയം സ്വന്തമാക്കുകയോ സ്ഥലം വാങ്ങി ദേവാലയം പണിയുകയോ ചെയ്യണമെന്ന ചരിത്രപരമായ തീരുമാനം 1986ലെ ഇടവക പൊതുയോഗത്തിൽ എം.ടി. കുര്യൻ അച്ചന്റെ അധ്യക്ഷതയിൽ കൈക്കൊണ്ടു. നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ 1995ൽ സ്ഥലം വാങ്ങി; 2000ൽ ദേവാലയ നിർമാണം ആരംഭിച്ചു. 2001 മെയ് 13ന് അഭിവന്ദ്യ മാത്യൂസ് മാർ ബർണബാസ് തിരുമേനി നിർമാണം പൂർത്തിയായ ദേവാലയം ആശീർവദിച്ച് സമർപ്പിച്ചു. തുടർന്ന് 2017ൽ ദേവാലയം പുനർനവീകരിക്കുകയും അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമിത്രയോസ് തിരുമേനി കൂദാശ നിർവഹിക്കുകയും ചെയ്തു.

vachakam
vachakam
vachakam

ഇന്ന് 62 കുടുംബങ്ങൾ ഉൾപ്പെടുന്ന ഈ ഇടവക, വിവിധ വികാരിമാരുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ, എക്യൂമെനിക്കൽ പ്രവർത്തനങ്ങൾ, മാർത്തമറിയം സമാജം, സൺഡേ സ്‌കൂൾ, എം.ജി.ഒ.സി.എസ്.എം., എഛഇഡട തുടങ്ങിയ ആത്മീയ സംഘടനകളിലൂടെ ശ്രദ്ധേയമായ വളർച്ച കൈവരിച്ചിരിക്കുകയാണ്.

2022ൽ ആറാമത് വികാരിയായി നിയമിതനായ റവ. ഫാ. ടോബിൻ മാത്യു അച്ചൻ തലമുറകളെ കോർത്തിണക്കി ഇടവകയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് നേതൃത്വം നൽകി വരുന്നു.

അനിൽ ആറന്മുള

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam