ജനശദാബ്ദി എക്‌സ്പ്രസില്‍ പെരുമ്പാമ്പിന്‍ കുഞ്ഞ്

JUNE 24, 2026, 10:29 PM

മുംബൈ: ജനശദാബ്ദി എക്‌സ്പ്രസിന്റെ എഞ്ചിന്‍ ക്യാബിനില്‍ പെരുമ്പാമ്പിന്‍ കുഞ്ഞ്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലെ പ്ലാറ്റ്‌ഫോം രണ്ടില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് സംഭവം.

ലോക്കോ പൈലറ്റ് എന്‍ കെ പര്‍സോയയാണ് പാമ്പിനെ ആദ്യമായി കണ്ടത്. പിന്നാലെ ഇദ്ദേഹം വിവരം മറ്റൊരു ലോക്കോപൈലറ്റായ ഓം പ്രകാശ് റാമിനെയും മറ്റ് ജീവനക്കാരെയും അറിയിക്കുകയായിരുന്നു.

ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ അഭിഷേക് അശോക് താവ്രേ സംഭവസ്ഥലത്തെത്തുന്നത്.

vachakam
vachakam
vachakam

തുടർന്ന് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അപകടമുണ്ടാകാതെ പെരുമ്പാമ്പിന്‍ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ പെരുമ്പാമ്പിനെ പിന്നീട് കാട്ടിനുള്ളില്‍ തുറന്ന് വിട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam