തിരുവനന്തപുരം: അജ്ഞാതസംഘത്തിന്റെ ആക്രമണത്തിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനു പരുക്കേറ്റു. പേട്ട കല്ലുംമൂട് സ്വദേശി എം.എ.നന്ദനാണു പരുക്കേറ്റത്.
കല്ലൂംമൂട്ടിലുള്ള വീട്ടിലേക്കു പോകുമ്പോൾ മാസ്ക് ധരിച്ചെത്തിയ രണ്ടുപേർ പിന്നിൽനിന്ന് ആക്രമിച്ചെന്നും അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും നന്ദൻ പറഞ്ഞു. പരാതിയിൽ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സ്പാനർ കൊണ്ടുള്ള അടിയിൽ തലയ്ക്കും നടുവിനും പരുക്കേറ്റ നന്ദൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
നന്ദനും വീടിനും നേരെ രണ്ടാഴ്ച മുൻപും അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. രണ്ടു തവണ കേസ് റജിസ്റ്റർ ചെയ്തെങ്കിലും പൊലീസിനു പ്രതികളെ കണ്ടെത്താനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്