ന്യൂയോര്‍ക്ക്: ഫ്‌ളോറിഡയില്‍ മനുഷ്യന്റെ അസ്ഥികള്‍ ഫേസ്ബുക്ക് വഴി വില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍. 56 കാരിയാണ് പിടിയിലായത്. തലയോട്ടിയും വാരിയല്ലും അടക്കമുള്ള അസ്ഥികള്‍ മാര്‍ക്കറ്റപ്ലേസിലാണ് വില്‍പ്പനയ്ക്ക് വച്ചിരുന്നത്.
ഫേസ്ബുക്ക് പേജ് വഴി മനുഷ്യ അസ്ഥികള്‍ വില്‍ക്കുന്നതായി ഓറഞ്ച് സിറ്റി പൊലീസിന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. അസ്ഥികളുടെ അടക്കം പേജില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. സ്ത്രീയ്ക്ക് എവിടെ നിന്നാണ് തലയോട്ടിയും അസ്ഥികൂടവും ലഭിക്കുന്നതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. വാങ്ങിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി മനുഷ്യ അസ്ഥികള്‍ വില്‍ക്കുന്നുണ്ടെന്നും ഫ്‌ലോറിഡയില്‍ വില്‍പ്പന നിരോധിച്ചിട്ടുണ്ടെന്നുമാണ് ഇവരുടെ വാദം.
ഓറഞ്ച് സിറ്റിയിലെ നോര്‍ത്ത് വോളൂസിയ അവന്യൂവിലുള്ള 'വിക്കഡ് വണ്ടര്‍ലാന്‍ഡ്' എന്ന സ്ഥാപനത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും മനുഷ്യ തലയോട്ടിയുടെ ഭാഗങ്ങള്‍, വാരിയെല്ല്, കശേരു, ഭാഗികമായ തലയോട്ടി എന്നിവ കണ്ടെടുത്തു. ചില അസ്ഥികള്‍ക്ക് 100 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി. മറ്റൊരു അസ്ഥികൂടത്തിന് 500 വര്‍ഷത്തിലധികവും പഴക്കമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്