മുഖ്യമന്ത്രിക്കസേരയിൽ 3247 ദിവസം; റെക്കോർഡിനരികിൽ പിണറായി വിജയൻ

APRIL 15, 2025, 4:37 AM

കണ്ണൂർ: കേരളത്തിൻ്റെ മുഖ്യമന്ത്രിക്കസേരയിൽ ഏറ്റവും കൂടുതൽ നാൾ ഇരുന്നവരുടെ പട്ടികയിൽ ഇനി പിണറായി വിജയൻ രണ്ടാമൻ.

3246 ദിവസം മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ ഇന്ന് പിണറായി മറികടന്നു. 4009 ദിവസം മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണ് പട്ടികയിലെ ഒന്നാമൻ.

നാലു തവണ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ ആ പദവിയിൽ ഇരുന്നത് 3246 ദിവസം. എന്നാൽ ഇന്ന്, അതായത് 2025 ഏപ്രിൽ 15ന് 3247 ദിവസം പൂർത്തിയാക്കി പിണറായി വിജയൻ കരുണാകരനെ മറികടന്നു.

vachakam
vachakam
vachakam

മൂന്നുതവണകളിലായി 4009 ദിവസം മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണ് ഇനി പിണറായിക്ക് മുന്നിലുള്ളത്. പിണറായി മുഖ്യമന്ത്രിക്കസേരയിൽ ഹാട്രിക്കടിച്ചാൽ നായനാരെയും മറികടന്ന് പട്ടികയിൽ ഒന്നാമനാകും.

സംസ്ഥാനത്ത് ഇതുവരെ 12 പേരാണ് മുഖ്യമന്ത്രിമാരായിട്ടുള്ളത്. അതിൽ തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന റെക്കോർഡും പിണറായി വിജയന്റെ പേരിലാണ്. 2364 ദിവസം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ്റെ റെക്കോർഡാണ് 2022 നവംബർ 14ന് പിണറായി വിജയൻ മറികടന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം കാവൽമുഖ്യമന്ത്രിയായിരുന്ന റെക്കോർഡും പിണറായിയുടെ പേരിലാണ്, 17 ദിവസം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam