തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ 

MARCH 3, 2026, 9:39 AM

നഗരൂർ: തിരുവനന്തപുരത്ത് ആറ്റിങ്ങലിന് സമീപം നഗരൂരിൽ ബ്ലോക്ക് ഓഫീസിന് സമീപമുള്ള പുരയിടത്തിൽ അച്ഛനെയും മകനെയും ഷോക്കേറ്റ് മരിച്ചനിലിയിൽ കണ്ടെത്തി. 

തോട്ടത്തിന് ചുറ്റും വൈദ്യുതി വേലി സജ്ജീകരിച്ചിരുന്നു. കെഎസ്ഇബി അധികൃതരും നഗരൂർ പൊലീസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

കൊച്ചുണ്ണി (65), മകൻ അഖിൽ (40) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത പുരയിടത്തിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ പറമ്പ് പാട്ടത്തിനെടുത്ത ആൾ തന്നെയാണ് മൃതദേഹങ്ങൾ കണ്ടത്.

vachakam
vachakam
vachakam

പന്നിയെ പ്രതിരോധിക്കുന്നതിനായാണ് ഈ പുരയിടത്തിൽ വൈദ്യുകമ്പി വേലി സ്ഥാപിച്ചിരുന്നത്. സംഭവത്തിൽ പറമ്പ് പാട്ടത്തിനെടുത്ത ഗോപാലനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ അനധികൃതമായി വൈദ്യുതി കമ്പി വേലി സ്ഥാപിച്ചുവെന്നാണ് കണ്ടെത്തൽ. രണ്ടുപേരും മരിച്ചെന്ന് വ്യക്തമായതോടെ ഇയാൾ കമ്പികൾ അഴിച്ചുമാറ്റി ഒളിപ്പിച്ചു. പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം ഗോപാലൻ സമ്മതിച്ചത്.

ഗോപാലനും അനധികൃതമായി വൈദ്യുതി നൽകിയ വീടിന്റെ ഉടമ വേണു പോറ്റിയെന്ന ആൾക്കെതിരെയും പൊലീസ് കേസെടുക്കും. വേണുവിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് ഗോപാലൻ.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam