ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ഇടയിൽ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഉഷ ജോസഫ് ആശുപത്രി വിട്ടു.
തന്റെ സ്ഥിതിക്ക് കാരണക്കാരായവർക്ക് എതിരെ നടപടി സ്വീകരിക്കണം. അഞ്ചുവർഷം ചുമന്ന ഭാരം കുറഞ്ഞു. ഈ അവസ്ഥ നാളെ മറ്റൊരു സ്ത്രീക്കും ഉണ്ടാകാൻ പാടില്ലെന്നും സർക്കാർ മകന് ജോലി നൽകണമെന്നും ഉഷ ജോസഫ് പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷമായി വേദന സഹിച്ചു. എംപിമാരും എംഎൽഎമാരും പിന്തുണ നൽകിയതിനാലാണ് ഇന്ന് ജീവനോടെ ഇരിക്കുന്നത്. എല്ലാവരോടും നന്ദി പറയുന്നതായും ഉഷ ജോസഫ് പറഞ്ഞു.
രണ്ടാഴ്ച കഴിഞ്ഞ് സ്റ്റിച്ചെടുക്കാൻ വീണ്ടും ആശുപത്രിയിലെത്തണം. നീണ്ടുനിവർന്ന് മാത്രമേ കിടക്കാൻ കഴിയുള്ളു. വേദന നന്നായി ശമിച്ചുവെന്നും ഉഷ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
