കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിൽ 

JUNE 4, 2026, 2:37 AM

 കണ്ണൂർ;  ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി ജോത്സ്യൻ. ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലം ഭാരവാഹി  കാങ്കോൽ വടശ്ശേരി ശ്രീനാഥിനെ (40) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 5.77 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.  

vachakam
vachakam
vachakam

പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്. 

ഇന്നലെ വൈകിട്ട് പയ്യന്നൂർ സബ് ഇൻസ്പെക്ടർ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam