മതിയായി ഈ എംഎൽഎ, മാറ്റം തുടങ്ങാം : എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കമായി 

MARCH 3, 2026, 9:59 AM

തിരുവനന്തപുരം: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കമായി. 

ശബരിമല സ്വർണക്കൊള്ളയും പത്തുവർഷത്തെ ഇടതുഭരണം പരാജയമായിരുന്നുവെന്ന ആരോപണവും 140 നിയോജക മണ്ഡലങ്ങളിലെയും എംഎൽഎമാർക്ക് വീഴ്ചകൾ സംഭവിച്ചുവെന്ന വാദവും ഉയർത്തി പ്രചരണം നടത്താനാണ് എൻഡിഎയുടെ തീരുമാനം.

മതിയായി ഈ എംഎൽഎ, മാറ്റം തുടങ്ങാം എന്ന പ്രചരണ വാചകത്തോടെയാണ് എൻഡിഎ തെരഞ്ഞെടുപ്പിൽ പ്രചരണം നടത്തുക.

vachakam
vachakam
vachakam

മതിയായി ശബരിമല കൊള്ളക്കാരെ, മാറാത്തത് മാറും, ഇനി കേരളം വളരും തുടങ്ങിയ വാചകങ്ങളും സഖ്യത്തിലെ മുഖ്യകക്ഷിയായ ബിജെപിയുടെ പ്രചാരണ ബോർഡുകളിൽ ഇടം നേടും. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ വിദഗ്ധരാണ് ഈ തെരഞ്ഞെടുപ്പ് പ്രചരണ വാചകങ്ങൾ തയ്യാറാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam