ബെവ്കോ ഔട്ട് ലെറ്റിൽ കുട്ടിയെ വരിനിർത്തിയ സംഭവം; നടപടിയുമായി പൊലീസ് 

APRIL 13, 2025, 7:54 PM

 പാലക്കാട്:  പട്ടാമ്പി കരിമ്പനക്കടവിലെ ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ കുട്ടിയെ കൊണ്ടുവന്ന സംഭവത്തിൽ അച്ഛന്‍ ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. 

 മദ്യം വാങ്ങാനായി ക്യൂവിൽ നിന്നവ൪ പകർത്തിയ ദൃശ്യം പ്രചരിച്ചതോടെയാണ് പൊലീസ് നടപടി. പരാതി ലഭിക്കാത്തതിനാൽ മറ്റു നടപടികൾ ആലോചിച്ച് തീരുമാനിക്കും. 

 ഞാങ്ങാട്ടിരി സ്വദേശിയാണ് മദ്യം വാങ്ങാനെത്തി മകളെ വരി നിർത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. 

vachakam
vachakam
vachakam

 ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ മാറ്റാൻ തയാറായില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു. പത്ത് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് വരിയിൽ നിർത്തിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam