വിതുര: ബോണക്കാട്ട് വനത്തില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ കന്യാകുമാരി സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. കല്‍ക്കുളം കൂഴക്കടൈ സോലപുരം ഹൗസില്‍ ക്രിസ്റ്റഫര്‍ പോവസിന്റെ (37) മൃതദേഹമാണെന്ന് പിതാവ് പോവസാണ് തിരിച്ചറിഞ്ഞത്. സമീപത്ത് നിന്നും കിട്ടിയ ആധാര്‍ കാര്‍ഡില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് പിതാവുമായി പോലീസ് ബന്ധപ്പെട്ടിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ കോളജിലെത്തിയാണ് അദേഹം മൃതദേഹം തിരിച്ചറിഞ്ഞത്. രണ്ട് മാസമായി മകനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നതായി പിതാവ് പറഞ്ഞു. കുരിശുമല തീര്‍ഥാടനത്തിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ് നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ വ്യാഴാഴ്ച ഉച്ചയോടെയാണ് ബോണക്കാട്ട് ഉള്‍വനത്തില്‍ നിന്ന് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹത്തിന്റെ തലയോട്ടിയും ഉടലും കാലും മൂന്ന് സ്ഥലത്തായിട്ടാണ് കണ്ടെത്തിയത്. ശരീരത്തില്‍ ഭഗവാന് എന്ന് ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ടായിരുന്നു. മരപ്പണിക്കാരനാണ് മരിച്ച ക്രിസ്റ്റഫര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്