തിരുവനന്തപുരം: പി വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിൽ എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി.
സ്വർണ കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് അജിത്കുമാർ മൊഴി നൽകിയിരുന്നു. ഈ മൊഴിയിലാണ് അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി വ്യക്തമാക്കിയിരിക്കുന്നത്.
പി വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽ സർക്കാർ അഭിപ്രായം ഡിജിപിയോട് ചോദിച്ചിരുന്നു.
സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു ഡിജിപിക്ക് നൽകിയമൊഴി. സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്