20 ദിവസത്തിനുള്ളിൽ 20 പുതിയ ഷോറൂമുകളുമായി മലബാർ ഗോൾഡ്

MARCH 18, 2026, 1:50 PM

മലബാർ ഗോൾഡ് & ഡയമണ്ട്‌സ് ഇന്ത്യയിൽ 1,580 കോടി രൂപയുടെ വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചു, 725 ലധികം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ റെസ്‌പോൺസിബിൾ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് & ഡയമണ്ട്‌സ് ഇന്ത്യയിൽ 20 ദിവസത്തിനുള്ളിൽ 20 ഷോറൂമുകൾ ആരംഭിച്ചുകൊണ്ട് വൻ വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യൻ ജ്വല്ലറി മേഖലയിൽ നടക്കുന്ന ഏറ്റവും വേഗത്തിലുള്ളതും അസാധാരണവുമായ ഈ വിപുലീകരണ പദ്ധതിക്ക് 1580 കോടിയോളം രൂപയാണ് മുതൽ മുടക്കുന്നത്.

ഇതിലൂടെ 725 ലധികം തൊഴിൽ അവസരങ്ങൾ  സൃഷ്ടിക്കപ്പെടും. 20 പുതിയ ഷോറൂമുകൾ കൂടി ആരംഭിക്കുന്നതോടെ 14 രാജ്യങ്ങളിലായി മലബാർ ഗോൾഡ് & ഡയണ്ട്‌സിന്റെ ആകെ ഷോറൂമുകളുടെ എണ്ണം 445 ആയി ഉയരും. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും റീട്ടെയിൽ മേഖലയുടെ വികസനത്തിനുമുള്ള മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ പ്രതിബദ്ധത അതിവേഗത്തിലുള്ള ഈ വിപുലീകരണ പദ്ധതിയിലൂടെ കൂടുതൽ പ്രകടമാകുകയാണ്. ലോകത്തിലെ ഏറ്റവും വലിയ റെസ്‌പോൺസിബിൾ ജ്വല്ലറി ഗ്രൂപ്പ് എന്ന സ്ഥാനത്തെ ഇത് ശക്തിപ്പെടുത്തും.

vachakam
vachakam
vachakam

ഇന്ത്യയിലുടനീളം 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മലബാർ ഗോൾഡ് & ഡയമണ്ട്‌സിന് ശക്തമായ സാന്നിധ്യമുണ്ട്. ഝാൻസി, കല്ലാകുറിച്ചി, ഗ്വാളിയോർ, ചിറ്റൂർ, ഹൽദ്വാനി, തേനി, ജാംനഗർ, റാഞ്ചി, കൊൽക്കത്ത വി.ഐ.പി റോഡ്, അലിഗഡ്, കെ.ആർ. പുരം (ബെംഗളൂരു), വിശാഖപട്ടണത്തിലെ ഇനോർബിറ്റ് മാൾ, കാഞ്ച്രപാര, സെറാംപൂർ, ഹുബ്ലിയിലെ ഗോകുൽ റോഡ്, മണിനഗർ, ഗുരുഗ്രാം സെക്ടർ 14, ഹൈദരാബാദിലെ ജൂബിലി ഹിൽസ്  സംഗറെഡ്ഡി, ഗുവാഹത്തി എന്നിവിടങ്ങളിലാണ് വിപുലീകരണ പദ്ധതിയുടെ ഭാഗമായി പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്. വളർന്നു വരുന്ന ആഭരണ വിപണികളിൽ ഇത് ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നു.

അടുത്തിടെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തെത്തുടർന്നുള്ള ദേശീയ അഭിമാനത്തിന്റെ നിമിഷത്തിലാണ് 20 ദിവസത്തിനുള്ളിൽ 20 ഷോറൂമുകൾ ആരംഭിച്ചുകൊണ്ട് മലബാർ ഗോൾഡ് & ഡയമണ്ട്‌സ് അവരുടെ വളർച്ചാ പാതയിൽ മറ്റൊരു നാഴികക്കല്ല് സൃഷ്ടിക്കുന്നത്. ആഗ്രഹങ്ങളും ആത്മവിശ്വാസവും കൂട്ടായ പരിശ്രമങ്ങളും ഇന്ത്യയുടെ വളർച്ചയെ മുന്നോട്ട് നയിക്കുന്നുവെന്നതിന്റെ പ്രതിഫലനം കൂടിയാണിത്.

ആഗോള തലത്തിൽ ഇന്ത്യയുടെ ഉയർച്ചയ്ക്ക് കരുത്തു പകരുന്നത് ജനങ്ങളുടെ ആത്മവിശ്വാസവും അഭിലാഷങ്ങളും സംരംഭകത്വ മനോഭാവവുമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. 20 ദിവസത്തിനുള്ളിൽ 20 ഷോറൂമുകൾ ആരംഭിക്കാനുള്ള തീരുമാനം രാജ്യത്തിന്റെ ദീർഘകാല വളർച്ചാ സാധ്യതകളിലുള്ള ഞങ്ങളുടെ ശക്തമായ വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

vachakam
vachakam
vachakam

അതോടൊപ്പം തന്നെ ലോകോത്തര നിലവാരത്തിലുള്ള റീട്ടെയിൽ ജ്വല്ലറി അനുഭവങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്കും ഇത് അടിവരയിടുന്നു. വിശ്വാസവും മൂല്യങ്ങളും വ്യക്തമായ കാഴ്ചപ്പാടും ഉയർത്തിപ്പിടിച്ചുകൊണ്ട് ഉപഭോക്താക്കളിലും ജീവനക്കാരിലും ഞങ്ങൾ സേവിക്കുന്ന സമൂഹത്തിലും മികച്ച സ്വാധീനം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് ഞങ്ങളെ നയിക്കുന്നത് - അദ്ദേഹം പറഞ്ഞു.

1993 ൽ മലബാർ ഗ്രൂപ്പ് ആരംഭിച്ചത് മുതൽ ഇ.എസ്.ജി (പരിസ്ഥിതി, സാമൂഹികം, ഭരണം) പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയാണ്  പ്രവർത്തിക്കുന്നത്. ഗ്രൂപ്പിന്റെ അന്തിമ വാർഷിക ലാഭത്തിന്റെ 5 ശതമാനം ഷോറൂമുകളുടെ പ്രവർത്തന പരിധിയിലെ സി.എസ്.ആർ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നുണ്ട്.

വിശപ്പ് രഹിത ലോകം, സ്ത്രീ ശാക്തീകരണം, ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിർമ്മാണം, പരിസ്ഥിതി സംരക്ഷണം, തുടങ്ങിയ മേഖലകളിലാണ് മലബാർ ഗ്രൂപ്പ് പ്രധാനമായും സി.എസ്. ആർ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam