അബ്ദുറഹിമാന്‍ രണ്ടത്താണി മുസ്‌ലിം ലീഗില്‍ തുടരും

MARCH 18, 2026, 8:26 PM

മലപ്പുറം:   ഇടത് ക്യാമ്പിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുതിര്‍ന്ന മുസ്ലിംലീ​ഗ് നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണി. പാണക്കാടെത്തി അദ്ദേഹം അബ്ബാസലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.

 സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെ അബ്ദുറഹിമാന്‍ രണ്ടത്താണിയെ ഇടത് പാളയത്തില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നുണ്ടായിരുന്നു.

അബ്ദുറഹിമാന്‍ രണ്ടത്താണിയെ ഇടത് സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു എല്‍ഡിഎഫ് നീക്കം. ഇടത് നേതാക്കള്‍ അബ്ദുറഹിമാന്‍ രണ്ടത്താണിയുമായി ചര്‍ച്ച നടത്തിയിരുന്നു.

vachakam
vachakam
vachakam

തിരൂരങ്ങാടിയിലോ താനൂരിലോ അദ്ദേഹത്തെ മത്സരിപ്പിക്കാനും ഈ മണ്ഡലങ്ങളില്‍ താൽപര്യമില്ലെങ്കിൽ ഏത് സീറ്റാണോ ചോദിക്കുന്നത് ആ സീറ്റ് അദ്ദേഹത്തിന് നല്‍കാനുമായിരുന്നു സിപിഐഎമ്മിന്റെ നീക്കം. ഈ നീക്കങ്ങൾക്കാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്. 

 മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം പാണക്കാട് എത്തിയത്. അബ്ബാസലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുസ്‌ലിം ലീഗില്‍ തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുനവ്വറലി തങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam