തൃശൂർ: മദ്യലഹരിയിൽ കാറുമായി അമിതവേഗത്തിൽ പാഞ്ഞ് അപകടം സൃഷ്ടിച്ച് പൊലീസുകാരൻ. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് ആണ് അപകടമുണ്ടാക്കിയത്.
തൃശൂർ മാള അന്നമനടയിലാണ് സംഭവം. സ്ഥലത്തെത്തിയ മാള പൊലീസ് അനുരാജിനെ കസ്റ്റഡിയിൽ എടുത്തു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തു.
ഇതിന് ശേഷം അനുരാജിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടർ യാത്രികന് പരിക്കേറ്റിരുന്നു. എന്നാൽ പരിക്ക് ഗുരുതരമല്ല. അനുരാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിൽ അനുരാജ് കാറുമായി അമിതവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. ഇതിനിടെ കാർ സ്‌കൂട്ടറിലും കാറിലും ഇടിച്ചു. ഇതിന് ശേഷവും ഇയാൾ കാർ നിർത്താൻ തയ്യാറായില്ല. പിന്നാലെ മേലൂരിൽവെച്ച് കാർ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്