അൻസിബയുടെ പരാതിയിൽ  മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

JULY 8, 2026, 12:26 AM

കൊച്ചി: നടി അൻസിബയുടെ പരാതിയിൽ  മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം. അൻസിബക്കെതിരായ ജിഹാദി പരാമർശത്തിൽ ടിനി ടോമിനെതിരെ കേസെടുത്തിരുന്നു. 

 എറണാകുളം സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. 

 കടവന്ത്ര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുക്കണമെന്ന കോടതി നിർദേശത്തിന് പിന്നാലെയാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.

vachakam
vachakam
vachakam

നേരത്തെ താരസംഘടനയായ 'അമ്മ'യിൽ അൻസിബ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ സംഘടന ഗൗരവമായി പരിഗണിച്ചിരുന്നില്ല.

തന്നെ ജിഹാദിയെന്ന് വിളിച്ചുവെന്നും, മതം മാറ്റാൻ ശ്രമിച്ചുവെന്ന് പറഞ്ഞു പരത്തിയെന്നും വംശീയവും വ്യക്തിപരവുമായ അധിക്ഷേപങ്ങൾ നടത്തിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അൻസിബ പരാതി നൽകിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam