മുൻ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിപ്പിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന ആവശ്യവുമായി  കോൺഗ്രസ് പ്രവർത്തകൻ 

MAY 23, 2026, 1:31 AM

തിരുവനന്തപുരം: നവകേരള സദസ്സിനിടെ മുൻ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിപ്പിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന ആവശ്യവുമായി പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ ആൻസല ദാസ്.

  2023 ഡിസംബഡർ 28ന് നവകേരള സദസ്സിന്റെ സമാപന ദിനം കാട്ടാക്കടയിലായിരുന്നു സംഭവം. കാട്ടാക്കടയിൽനിന്ന് അരുവിക്കര മണ്ഡലത്തിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുന്നതിനിടെ ആണ് കാട്ടാക്കട മാർക്കറ്റിന് സമീപത്ത് ആൻസല ദാസിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

കരിങ്കൊടി കാണിച്ച തന്നെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ചിടുകയും മുൻചക്രം കാലിലൂടെ കയറ്റിയിറക്കുകയുമായിരുന്നുവെന്ന് ആൻസല ദാസ് പറഞ്ഞു.

vachakam
vachakam
vachakam

ചക്രം കയറിയിറങ്ങിയതിനെ തുടർന്ന് കാലിലെ എല്ല് പൊട്ടി പുറത്തുവന്നു. വീണുകിടന്ന തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇരുമ്പ് ദണ്ഡും പട്ടിക കഷ്ണം കൊണ്ടും മർദിക്കുകയും ചവിട്ടുകയും ചെയ്തു. ഒരാഴ്ചയോളം ആശുപത്രിയിൽ കിടന്നുവെന്നും നാലര ലക്ഷത്തോളം രൂപ ചികിത്സാ ചെലവായെന്നും ആൻസല ദാസ് പറഞ്ഞു.

ആലപ്പുഴയിലെ സമാന സംഭവത്തിൽ അന്വേഷണം തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യവുമായി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്ന ആൻസല ദാസ് രംഗത്തെത്തിയത്. കരിങ്കൊടി കാണിച്ചതിന് അകമ്പടി വാഹനം മനപ്പൂർവം ഇടിപ്പിച്ചെന്നായിരുന്നു പരാതി. 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam