തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ, ചികിത്സയിലുണ്ടായിരുന്ന രോഗികൾ മരിച്ചുവെന്ന ആരോപണം നിഷേധിച്ച് അധികൃതർ.
ഗുരുതരാവസ്ഥയിലായിരുന്ന അഞ്ച് രോഗികൾ മരിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. നെയ്യാറ്റിൻകര, ഓയൂർ സ്വദേശികളുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തുവന്നത്.
ബന്ധുക്കളുടെ ആരോപണം മെഡിക്കൽ കോളേജ് അധികൃതർ തള്ളി. വെന്റിലേറ്റർ നൽകിയാണ് രോഗികളെ മാറ്റിയതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.
മാർച്ച് 17നാണ് മൾട്ടി സ്പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ സർജറി ഐസിയുവിലെ വെന്റിലേറ്ററിന് തീപിടിച്ചത്.
നെയ്യാറ്റിൻകര സ്വദേശിയായ സനീഷിനെ ബൈക്ക് അപകടത്തെ തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. തീപിടിത്തമുണ്ടായ ഐസിയുവിലായിരുന്നു സനീഷിനെ അഡ്മിറ്റ് ചെയ്തിരുന്നത്. സംഭവത്തിന്‍റെ അന്ന് രാവിലെ വരെ സനീഷിന് ഭക്ഷണം നൽകിയിരുന്നുവെന്നും പിറ്റേന്ന് മരണം സ്ഥിരീകരിച്ചെന്നുമാണ് കുടുംബം പറയുന്നത്. തീപിടിത്തതിന് പിന്നാലെ ഐസിയുവിൽനിന്ന് മാറ്റുമ്പോൾ ഇവർക്ക് വെന്റിലേറ്റർ സൗകര്യം നൽകുന്നതിൽ വീഴ്ച ഉണ്ടായോ എന്നതാണ് കുടുംബം ഉന്നയിക്കുന്ന ആശങ്ക. എന്നാൽ ഇവിടെ പ്രവേശിപ്പിച്ച രോഗികൾ ഗുരുതരാവസ്ഥയിലുള്ളവരായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്.
ഓട്ടോറിക്ഷ അപകടത്തിന് പിന്നാലെയാണ് ഓയൂർ സ്വദേശിയായ കൃഷ്ണൻകുട്ടി ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്. കൃഷ്ണൻകുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ തീപിടിത്തം ഉണ്ടായതിന് പിന്നാലെയുണ്ടായ മരണത്തിൽ ആശങ്ക ഉന്നയിക്കുകയാണ് കുടുംബം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
