കാസർഗോഡ്: കാസർഗോഡിൽ ബിഎൽഒ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദാണ് ആത്മഹത്യ ചെയ്തത്.ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു സവാദ്.
മൊഗ്രാൽ പാലത്തിന് മുകളിൽ ബൈക്ക് വെച്ചതിന് ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.ഇത് കണ്ട നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.എന്നാൽ ഗുരുതരാവസ്ഥയിൽ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, ആത്മഹത്യ ചെയ്തതല്ല, സിസ്റ്റം കൊന്നതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ജോലി സമ്മർദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ജില്ലാ കളക്ടർ എത്താതെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം കിട്ടണം എന്നും ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
