മീൻപിടിക്കുന്ന ദൃശ്യങ്ങൾ റീലുകളാക്കി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കും, സംഭവം കഞ്ചാവ് കച്ചവടം; യൂട്യൂബർ അറസ്റ്റിൽ 

MARCH 23, 2026, 3:35 AM

കോട്ടയം: ചെറിയ വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. വെള്ളൂർ വടകര അരിഞ്ഞാമൂഴി സ്വദേശിയായ അഭിജിത്ത് സാബു (29) ആണ് അറസ്റ്റിലായത്. വെട്ടിക്കാട്ടുമുക്ക് പാലത്തിനുസമീപമുള്ള ആറാട്ടുകടവിൽ ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 

വള്ളത്തിൽ യാത്ര ചെയ്ത് മീൻപിടിക്കുന്ന ദൃശ്യങ്ങൾ റീലുകളാക്കി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളയാളാണ് അഭിജിത്ത്. കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാനെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. വള്ളത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ് യുവതികളുൾപ്പെടെയുള്ളവർക്കു വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നതാണെന്ന് പൊലീസ് അറിയിച്ചു.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡൻസാഫ് സംഘവും തലയോലപ്പറമ്പ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. അഭിജിത്തിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam