പാലക്കാട്: തെരഞ്ഞെടുപ്പ് കാലത്ത് അനിവാര്യമായ ചുമരെഴുത്തിൽ സാങ്കേതിക വിപ്ലവം. ഈ തവണ പരമ്പരാഗത രീതികൾക്ക് പുറമെ ‘ചുവർബോട്ട്’ എന്ന റോബോട്ടാണ് പ്രചാരണ രംഗത്ത് പുതുമയായി എത്തിയിരിക്കുന്നത്.
യുഡിഎഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിക്ക് വേണ്ടി കൊടുന്തിരപ്പുള്ളിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ചുമരെഴുത്ത് നടത്തിയത് ഈ റോബോട്ടാണ്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ‘ചുവർബോട്ട്’ വികസിപ്പിച്ചത്. സിഎൻസി (CNC) വാൾ സ്പ്രേ പ്രിന്റിങ് സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.
മലയാളം ഉൾപ്പെടെ ഏതുഭാഷയിലും, ഏതുനിറത്തിലും എഴുത്തും ചിത്രങ്ങളും ഈ റോബോട്ടിന് വരയ്ക്കാൻ കഴിയും. വലിപ്പത്തിനനുസരിച്ച് 2 മുതൽ 3 മീറ്റർ നീളമുള്ള ചുമരിൽ 15–20 മിനിറ്റിനകം ഒരു ചുമരെഴുത്ത് പൂർത്തിയാക്കാൻ സാധിക്കും.
ഒരു ടെക്‌നീഷ്യനും ഒരു ഡിസൈനറുമടങ്ങുന്ന രണ്ട് പേർക്ക് ഈ റോബോട്ട് പ്രവർത്തിപ്പിക്കാം. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സാങ്കേതികവിദ്യയുടെ പുതിയ വഴിത്തിരിവായി ‘ചുവർബോട്ട്’ മാറുമെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
