പാലക്കാട്: ആലത്തൂർ എംപിയുടെ ബന്ധു ആശുപത്രി ജീവനക്കാരെ മർദിച്ചെന്ന് സ്ഥിരീകരിക്കുന്ന ശബ്ദരേഖ പുറത്ത് വന്നു.
ജീവനക്കാരെ മർദ്ദിച്ചതിന് പിന്നാലെ പൊലീസിന് നൽകിയ പരാതി പിൻവലിച്ചതോടെയാണ് സംഭവം വാർത്താപ്രാധാന്യം നേടുന്നത്.
രണ്ട് ആശുപത്രി ജീവനക്കാരെ മർദിച്ചുവെന്ന് ചേലക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനിൽകുമാർ പറയുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.
ഔദ്യോഗികമായി പരാതി നൽകുന്ന കാര്യവും ശബ്ദരേഖയിലുണ്ട്. പിന്നീട് ഈ പരാതി പിൻവലിച്ചിരുന്നു.
ചേലക്കര പൊലീസിന് നൽകിയ പരാതി പിൻവലിക്കപ്പെട്ടതിന് പിന്നിൽ ഉന്നത ഇടപെടൽ എന്നാണ് ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്